Ticker

6/recent/ticker-posts

പോലീസ് പെട്രോളിംഗ് ശക്തമാക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം കൺവൻഷൻ


താമരശ്ശേരി : കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ രാത്രികാലങ്ങളിൽ വർദ്ധിച്ച് വരുന്ന കളവ് നിയന്ത്രിക്കുന്നതിന് പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം കൺവൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു.

കൊടുവള്ളി നിയോജക മണ്ഡലം കൺവൻഷനും ഭാരവാഹി തെരെഞ്ഞെടുപ്പും ആശ്വാസ് ധന സഹായ വിതരണവും ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.കെ.അബ്ദുള്ള അധ്യക്ഷം വഹിച്ചു. വ്യാപാരികൾക്ക് അധിക ബാധ്യതയായി കെട്ടിട വാടകക്ക് 18% ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിയമം തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അമീർ മുഹമ്മദ് ഷാജി,എ.വി.എം. കബീർ,അഷ്‌റഫ് മൂത്തേടത്ത്,  പി .സി അഷ്റഫ്, ബാബുമോൻ, സലീം രാമനാട്ടുകര,മനാഫ് കാപ്പാട്,രാജൻ കാന്തപുരം,ഗംഗാധരൻ നായർ, സരസ്വതി, മുർത്താസ്, ടി.കെ.അബ്ദുൽ സലാം, സത്താർ പുറായിൽ, എം അബ്ദുൽ ഖാദർ, എൻ.വി. ഉമ്മർ ഹാജി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments