Ticker

6/recent/ticker-posts

ബി.എസ്.എൻ.എൽ നാട്ടിലെ സിം ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം


ദുബൈ: ബി.എസ്.എൻ.എൽ  നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാർഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം. അതിനായി പ്രത്യേക റീചാർജ് മാത്രം ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു. നാട്ടിലെത്തി തിരിച്ചു പോകുന്നതിന് മുമ്പ് നാട്ടിലെ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് ഇന്റർനാഷനൽ സിം കാർഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഇതോടെ ഒഴിവായത്. മലയാളികൾ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യു.എ.ഇ.യ്ക്ക് പ്രഥമ പരിഗണന ലഭിച്ചത്. ഭാവിയിൽ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് ബി.എസ്.എൻ.എൽ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ആദ്യമായി കേരള സർക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എൻ.എൽ നടപ്പാക്കുന്നത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ നാട്ടിലെ സിം കാർഡ് ഇന്റർനാഷണലായി മാറും. പ്രത്യേക റീചാർജ് കാർഡിന്റെ സാധുതയ്ക്കു വേണ്ടി മാത്രമാണ്. കോൾ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യണം.


Post a Comment

0 Comments