Ticker

6/recent/ticker-posts

ഡി - ക്യാമ്പ് 4.0: ഐഫർ ലൈഫ് ഫെസ്റ്റിവൽ പ്രൗഢമായി സമാപിച്ചു

വയനാട്: മടവൂർ സി.എം.സെന്റർ ഐഫർ അക്കാദമി വിദ്യാർഥികളുടെ ലൈഫ് ഫെസ്റ്റിവൽ 'ഡി-ക്യാമ്പ് ' 4.0 പ്രൗഢമായ ആഘോഷങ്ങളോടെ പരിസമാപ്തി കുറിച്ചു.  നടവയൽ സി.എം.ആർട്‌സ്  സയൻസ് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾ സംബന്ധിച്ചു.

മടവൂരിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ  മടവൂർ സി.എം സെന്റർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്‌മാൻ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ആലിക്കുട്ടി ഫൈസി മടവൂർ, ടി.കെ.മുഹമ്മദ് ദാരിമി,മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി.കെ സൈനുദ്ദിൻ, മുസ്തഫ സഖാഫി മടവൂർ, സിദ്ധീഖ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികളുടെ വ്യക്തിത്ത്വ വികസനത്തിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സെഷനുകൾക്ക് ഡോ.അബൂത്വാഹിർ (അസി: പ്രൊഫസർ, ഗവ: മെഡിക്കൽ കോളേജ്, തൃശ്ശൂർ), സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സഫ് വാ ൻ അസ്ഹരി കുറ്റമ്പാറ, ഡോ മുഹമ്മദ് റാഫി മേപ്പള്ളി എന്നിവർ നേത്യത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി അമ്പലവയൽ ചെങ്കീരി മലയിലേക്ക് നടത്തിയ ട്രക്കിങ്ങ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. ക്യാമ്പിന്റ രണ്ടാം ദിനം  നടന്ന 'മെലഡി നൈറ്റ് ' ന് കേരള ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് ശമ്മാസ് കാന്തപുരം, റബീഹ് മുഈനി  എന്നിവർ നേതൃത്വം നൽകി.ക്യാമ്പിന്റെ മൂന്നാം ദിനം നടന്ന കായിക മത്സരങ്ങൾ പനമരം സർക്കിർ ഇൻസ്‌പെക്ടർ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐഫർ ഡയറക്ടർമാരായ കെ.എം.ശംസുദ്ദീൻ, ജമാൽ. കെ.കെ, അഡ്വ:റഈസ്, മുഹമ്മദ്,ഐഫർ അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സിപി ശംസുദ്ധീൻ ഖുതുബി കാന്തപുരം, റാഫി ഖുതുബി കരുമല തുടങ്ങിയവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു.


ഹയർ എഡ്യൂക്കേഷൻ രംഗത്ത് വിപ്ലവങ്ങൾ രചിച്ചു കൊണ്ട് മുന്നേറുന്ന ഐഫർ അക്കാദമിയിലെ  പഠനം പൂർത്തിയാക്കിയ മെഡിക്കൽ, എന്ജനിയറിങ്ങ് കോമേഴ്സ് മേഖലങ്ങളിലെ പ്രഗൽഭരുടെ നേതൃത്വത്തിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെയും പരിഹാരങ്ങളെയും, ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും ചർച്ച ചെയ്തു.ചർച്ച നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി കൾക്ക് വലിയ പ്രചോദനമായി.


Post a Comment

0 Comments