ബാലുശേരി : കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് - ബാലുശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ നടപടി അവസാനഘ ട്ടത്തിൽ. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാരപ്പറമ്പ് മുതൽ ബാലുശേരിമുക്ക് വരെ 20.32 കിലോമീറ്റർ നീളം വരുന്നതാണ് റോഡ്. കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെ നാല് വരിയിലും കക്കോടിപാലം മുതൽ ബാലുശേരി മുക്ക് വരെ രണ്ട് വരിയിലുമാണ് നിർമാണം.
ഭൂമി ഏറ്റെടുക്കലിന്റെ ചെലവി നായി 152.6 കോടി രൂപ സ്‌പെച്ച ഷ്യൽ തഹസിൽദാർക്ക് (എൽഎ കിഫ്ബി) നൽകി. വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാ നത്തിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി എ.കെ ശശീന്ദ്രന്റെ ചേമ്പറിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 1024 പേർക്ക് നഷ്ട പരിഹാരം നൽകുന്നത് വേഗത്തി ലാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
നിർമാണ പ്രവൃത്തികൾ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മാർച്ച് ഒന്നിന് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റിൽ യോഗം ചേരും. നേരത്തെ 125 കോടി രൂപ യുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. കോഴിക്കോട് - ബാലുശേരി റോഡിൽ കക്കോടിയിൽ പുതിയ പാലം നിർമിക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 13 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്
0 Comments