Ticker

6/recent/ticker-posts

മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം മരണം മൂന്നായി

ഇടുക്കി : മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം മരണം മൂന്നായി. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. സുതന്‍, ആതിക, വേണിക എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ബസ് മാട്ടുപ്പെട്ടിക്ക് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 36 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും അടിമാലിയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Post a Comment

0 Comments