താമരശേരി: എൽ.പി സ്കൂൾ അധ്യാപിക അലീനയുടെ ആത്മഹത്യയിൽ നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്. മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറയിൽ പ്രകടനവും പ്രധിഷേധ യോഗവും സംഘടിപ്പിച്ചു. ഇല്ലാത്ത നൂലാമാലകൾ ഉണ്ടാക്കി ചുവപ്പ് നാടയിൽ കുരുക്കി നിയമനങ്ങളസാധുവാക്കി ഉദ്യോഗാർഥികളെ കൊലക്ക് കൊടുക്കുന്ന രീതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറയിൽ നടത്തിയ പ്രധിഷേധയോഗത്തിൽ ആവശ്യപ്പെട്ടു. കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷാഫി സഖരിയ അധ്യക്ഷനായി . മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് എ ടി മുഖ്യ പ്രഭാഷണം നടത്തി. ഗഫൂർ ചമൽ, മജീദ് ഇ പി, ബഷീർ വട്ടക്കണ്ടി, ഷമീർ അമാരാട്, ജലീൽ അമരാട്, മുനീർ മോയത്ത്, ഷുക്കൂർ തലയാട്, സിനാൻ, പി പി ജസൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാസർ ചമൽ സ്വാഗതവും, അസ്‌ലം കട്ടിപ്പാറ നന്ദിയും പറഞ്ഞു.
0 Comments