Ticker

6/recent/ticker-posts

ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വർക്കേഴ്‌സ്

തിരുവനന്തരപുരം : ആശാ വർക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ചർച്ച പരാജയം. സമരം തുടരുമെന്ന് ആശ വർക്കേഴ്‌സ് അറിയിച്ചു. യാഥാർത്ഥ്യബോധ്യത്തോടെ ആശമാർ പെരുമാറണമെന്ന് ചർച്ചയിൽ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വർധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വർക്കേഴ്‌സ് പറഞ്ഞു. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണം എന്നു തന്നെയാണ് സർക്കാർ നിലപാടെന്നും എന്നാൽ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നൽകാനാവില്ലെന്നും അവർ വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യർത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ നേതൃത്തിൽ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ചർച്ചയിൽ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. തുടർന്ന് മന്ത്രിയോട് ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ചയ്ക്ക് വിളിച്ചത്. രണ്ടാം തവണയാണ് അവരെ ചർച്ചയ്ക്ക് വിളിക്കുന്നത് മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments