Ticker

6/recent/ticker-posts

പൊട്ടിവീണ വൈദ്യുതി ലൈനിൽ വിദ്യാർത്ഥിയുടെ ജാഗ്രതയ്ക്ക് കെ.എസ്.ഇ.ബിയുടെ ആദരം

ശിവപുരം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ധീരമായ ഇടപെടൽ നടത്തിയ വിദ്യാർത്ഥിക്ക് കെ.എസ്.ഇ.ബി ഉപഹാരം നൽകി ആദരിച്ചു. ശിവപുരം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വെച്ചാണ് വട്ടോളി ബസാർ കല്ലുവെട്ടുകുഴിക്കൽ ഷാജു(കുട്ടൻ)വിന്റെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ  പ്രണവ് കെ.കെയ്ക്ക് ആദരം അർപ്പിച്ചത്.



കഴിഞ്ഞ ദിവസം വീട്ടിനടുത്ത പ്രദേശത്ത് വൈദ്യുതി ലൈൻ പൊട്ടിവീണപ്പോൾ, അപകടം ഒഴിവാക്കാൻ തെങ്ങോല വെച്ച് വഴി തടസ്സപ്പെടുത്തിയും അപകടസൂചന ബോർഡ് സ്ഥാപിച്ചും  ആളുകളെ തടഞ്ഞുനിർത്തിയ പ്രണവിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയിരുന്നു. ഈ ധീരമായ പ്രവൃത്തിക്കാണ് കെ.എസ്.ഇ.ബി പ്രണവിനെ അഭിനന്ദിച്ചത്.


സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഉനൈസ് കെ, ബാലുശ്ശേരി  അസിസ്റ്റന്റ് എഞ്ചിനീയർ  വിജീഷ സി എന്നിവർ ചേർന്ന് പ്രണവിന് ഉപഹാരവും പ്രത്യേക സമ്മാനവും കൈമാറി. ഇത്തരം ജാഗ്രതയുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments