കൊയിലാണ്ടി: കൊയിലാണ്ടിയിൽ കോടഞ്ചേരി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോടഞ്ചേരി വേളകോട് കിഴക്കേടത്ത് സണ്ണിയുടെ ഭാര്യവീണാ കുര്യൻ 50 നെ യാണ് വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പാർക്കോ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. മക്കൾ: റയാൻ വർഗ്ഗീസ് സണ്ണി (എഞ്ചിനീയറിഗ് വിദ്യാർത്ഥി ) ഇയാൻ കുര്യൻ സണ്ണി, കുര്യന്റെയും , മറിയാമ്മ കുര്യന്റെയും മകളാണ്. സഹോദരി: സീമ കുര്യൻ, കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

0 Comments