Ticker

6/recent/ticker-posts

ബാലുശ്ശേരി ഉപജില്ല അറബിക് കലോത്സവം കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം

പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി ഉ പജില്ല സ്കൂൾ കലോത്സവത്തിൽ 91 പോയിൻറ് നേടി കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം. അറബിക് സാഹിത്യോത്സവത്തിലെ പത്തൊൻപത് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങളിലും ഫസ്റ്റ് എ. ഗ്രേഡ് നേടിയാണ് ഈ തിളക്കമാർന്ന വിജയം നേടിയത്. ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനം സബ്ജില്ലയിൽ നേടാനായതും അഭിമാനാർഹമാണ്.വിജയികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ പി.ടി.എ.യും മാനേജ്മെന്റും അഭിനന്ദിച്ചു. പി.ടി.എ.പ്രസിഡണ്ട് സിറാജ്. കെ.പി. ഹെഡ്മിസ്ട്രസ് ബിന്ദു.എസ്. കൃഷ്ണ, അധ്യാപകരായ ഷൈജു.എം.വി., സ്റ്റാഫ് സിക്രട്ടറി സുരേഷ് കുമാർ.വി.ജി. നൗഷാദ് . കെ., സുബീർ അസ്ലം, വിഷ്ണു പ്രസാദ്.എം., ബിജിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. അറബിക് സാഹിത്യോത്സവത്തിന് അധ്യാപകരായ ഷെഹിൻ ഷെർഷാദും ജനറൽ വിഭാഗത്തിന് അനുഗ്രഹ് സുധാകറുമാണ് നേതൃത്വം നൽകിയത്.


Post a Comment

0 Comments