കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
ജലസംഭരണിയിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തിയ സാഹചര്യത്തിലാണ് ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചതെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായാൽ അധികജലം നിയന്ത്രിതമായി ഒഴുക്കിവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡാമിന് താഴ്‌വാര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

0 Comments