പൂനൂർ: നീറ്റ്, പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ തെക്കേ മണ്ണിൽ കുടുംബസമിതി അനുമോദിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല വിജയികൾക്ക് ഉപഹാരം കൈമാറി. കുടുംബ സമിതി ചെയർമാൻ ടി.എം അബ്ദുൽ ഹക്കീം അധ്യക്ഷനായി. കെ.അബ്ദുൽ ഖാദർ, പി.എച്ച് ഷമീർ, ഷാനവാസ് പൂനൂർ, ടി.എം ഇല്യാസ്, ഷാഫി സക്കറിയ, ടി.എം ഹാരിസ്, ലത്തീഫ് മദീന, കെ. സുലൈമാൻ സംസാരിച്ചു.

0 Comments