Ticker

6/recent/ticker-posts

പൂനൂർ സമസ്ത മഹൽ നബിദിന റാലി സംഘടിപ്പിച്ചു

പൂനൂർ : നബിയേ അങ്ങ് പ്രകാശത്തിന്‍മേല്‍ പ്രകാശമാണ് എന്ന പ്രമേയത്തിൽ
33 ഓളം മഹല്ലുകൾ ഉൾപ്പെടുന്ന പൂനൂർ സമസ്ത മഹലിൻ്റെ നേതൃത്വത്തിൽ നബിദിന റാലിയും പ്രവാചക പ്രകീർത്തന സദസ്സും 
സംഘടിപ്പിച്ചു. പൂനൂർ കേളോത്ത് നിന്ന് ആരംഭിച്ച് ദഫ്, സ്കൗട്ട് ഫ്ലവർഷോ സ്കിറ്റ് തുടങ്ങിയവയുടെ അകമ്പടികളോടെ സാദാത്തീങ്ങൾ, ഉലമാക്കൻ ഉമറാക്കൾ മദ്രസ്സ വിദ്യാർത്ഥികൾ,
ആണ് നിരന്ന് നടത്തിയ റാലി അവേലം മനാറുൽ ഹുദാ മദ്രസയിൽ സമാപിച്ചു.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് അഷ്‌റഫ് തങ്ങൾ, സയ്യിദ്മിർബാത് ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ യമാനി ,സയ്യിദ് മൻസൂർ തങ്ങൾ,സയ്യിദ് മുസമ്മിൽ തങ്ങൾ,സയ്യിദ് സാബിത്ത് തങ്ങൾ തുടങ്ങിയ സാദാ തീങ്ങളുടെയും,അബ്ദുറസാഖ് ദാരിമി,ഇബ്രാഹിം ഫൈസി,ശരീഫ് ദാരിമി,ഷമ്മാസു ഹുദവി,മുഹമ്മദ് അസ്ഹർ ബാഖവി,ഷംസുദ്ദീൻ ലത്തീഫി ,അബ്ദുസ്സലാം ലത്തീഫി,അബ്ദുൽ റഷീദ് ഫൈസി, എം പി ഇസ്മായിൽ മാസ്റ്റർ തുടങ്ങിയ പണ്ഡിതന്മാരും ഉമറാക്കളും നേതൃത്വം നൽകി

Post a Comment

0 Comments