ബാലുശ്ശേരി സബ്ജില്ല കായികമേള ജൂനിയർ വിഭാഗം ക്രിക്കറ്റ് ടൂർണമെന്റിൽ കുട്ടമ്പൂർ എച്ച്എസ്എസ് വിജയികളായി. ഉണ്ണികുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ പാലോറ എച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് കുട്ടമ്പൂർ വിജയ കിരീടം ചൂടിയത്. സ്കൂൾ കായികാധ്യാപിക ശാരിക എടോത്ത്, ബിജിൻ കൃഷ്ണൻ, സുബീർ അസ്ലം എന്നിവർ ടീമിനെ അനുഗമിച്ചു.

0 Comments