Ticker

6/recent/ticker-posts

കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നാടൻ പാട്ട് ശിൽപശാല സംഘടിപ്പിച്ചു

എകരൂൽ: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ നാൽപതാം വാർഷിക പരിപാടികളോടനുബന്ധിച്ച് പാട്ടും പറച്ചിലും നാടൻ പാട്ട് ശിൽപശാല സംഘടിപ്പിച്ചു. വാർഡ് മെംബർ ഇ.കെ ഷംന പരിപാടി ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്ന് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു.  പി.ടി.എ പ്രസിഡന്റ് ഒ.പി കൃഷ്ണദാസ് അധ്യക്ഷനായി. സി. മാധവൻ, ബിന്ദു എസ് കൃഷ്ണ, അനുഗ്രഹ് സുധാകർ, ജനറൽ കൺവീനർ യു. ഷജിൽ കുമാർ, പ്രോഗ്രാം കൺവീനർ കെ. നൗഷാദ്  സംസാരിച്ചു.



കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നാടൻ പാട്ട് ശിൽപശാല വാർഡ് മെംബർ ഇ.കെ ഷംന ഉദ്ഘാടനം ചെയ്യുന്നു


Post a Comment

0 Comments