ഉണ്ണികുളം: ഉണ്ണികുളം ജി.യു.പി സ്കൂളിലെ അധ്യാപികയായ രജിഷ ടീച്ചറുടെ വിയോഗം സ്കൂളിനെ കണ്ണീരിലാഴ്ത്തി. സൗമ്യമായ പെരുമാറ്റം, സ്നേഹപരമായ സമീപനം, അധ്യാപന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും കാണിച്ച ചിട്ടയുള്ള പങ്കാളിത്തം എന്നിവയിലൂടെ വിദ്യാർത്ഥികളുടെയും അധ്യാപക സഹപ്രവർത്തകരുടെയും മനസിൽ സ്ഥാനം നേടിയ അധ്യാപികയായിരുന്നു രജിഷ ടീച്ചർ. ജെ.ആർ.സി, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവയുടെ കൺവീനറായി സേവനമനുഷ്ഠിച്ചതിൻറെ ഭാഗമായി സ്കൂളിലെ സാമൂഹിക, ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ അവർക്ക് കഴിഞ്ഞു. അവരുടെ സംസ്കാരാനന്തരമായി സ്കൂളിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം. ബാബു, മുൻ പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ് ഇഖ്ബാൽ, പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ, ഉണ്ണി കിഴക്കേക്കര, സീനിയർ അസിസ്റ്റന്റ് പി.വി. ഗണേഷ്, സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത, കെ.കെ. അനസ്, ഇ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
0 Comments