Ticker

6/recent/ticker-posts

തലയാട് എസ്റ്റേറ്റ് മുക്ക് റോഡിൽ തെച്ചി പള്ളിയുടെ സമീപത്ത് വാഹനാപകടം

തലയാട്: തലയാട് - എസ്റ്റേറ്റ് മുക്ക് റോഡിൽ തെച്ചി പള്ളിയുടെ സമീപത്തു പരപ്പൻ പൊയിലിൽ നിന്ന് തലയാട് ഭാഗത്തേക്ക് വരികയായിരുന്ന ബലറോ ജീപ്പും, കല്ലാനോട് നിന്ന് എസ്റ്റേറ്റ് മുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചു അപകടം.
ഇരു വാഹനങ്ങളുടെയും ഫ്രണ്ട് ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. 
സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന വരെ ചികിത്സയ്ക്കായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

 ബലറോ ജീപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്.

എസ്റ്റേറ്റ് മുക്ക് തലയാട് റോഡ് റീടറിങ് കഴിഞ്ഞതിനുശേഷം വ്യാപകമായി
അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് റോഡിന് ഇരുവശവും ഉള്ള കാടുകളും, റോഡിൻ്റെ വീതി കുറവും ഇതുവരെ ഉള്ള അപകടങ്ങൾക്ക് കാരണമായത്.
പൊതുമരാമത്ത് വകുപ്പ് റോഡിന് ഇരുവശമുള്ള കാടുകൾ വെട്ടുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments