Ticker

6/recent/ticker-posts

കെ.എസ്.എസ്.പി.എ ബാലുശ്ശേരി മണ്ഡലംവാർഷിക പൊതുയോഗം സംഘടിപ്പിച്ചു

എകരൂൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ബാലുശ്ശേരി മണ്ഡലം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. എകരൂൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്നും സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്കൊപ്പം ജനാധിപത്യത്തെ തകർക്കാനുള്ള വർഗീയ ശക്തികളുടെ നീക്കങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും പെൻഷൻകാരുടെ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. 

മണ്ഡലം പ്രസിഡന്റ് പി.കെ. സുനിൽകുമാർ അധ്യക്ഷനായി. വി.ടി സൂരജ് എം.എൽ.എ മുഖ്യാതിഥിയായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ, സംസ്ഥാന സെക്രട്ടറി എം. വാസന്തി, സെക്രട്ടേറിയറ്റ് അംഗം കെ.സി ഗോപാലൻ, ജില്ലാ സെക്രട്ടറി ഒ.എം രാജൻ, കെ.പി.സി.സി അംഗം കെ. രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ പാലയാട്ട്, രമേശ് വലിയാറമ്പത്ത്, എം. രാജൻ, വനിതാ ഫോറം നേതാക്കളായ യു.കെ കോമളവല്ലി, കെ. സുലോചന, പി.കെ. ഉഷ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുള്ള, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുജാത എന്നിവർ സംസാരിച്ചു. പെൻഷൻകാരുടെ പ്രകടനവും വിവിധ കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറി. സംസ്ഥാനതല കലാ-കായിക മത്സരങ്ങളിൽ സമ്മാനം നേടിയവർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.



Post a Comment

0 Comments