Ticker

6/recent/ticker-posts

ഓടക്കാളിക്കുന്നുമ്മൽ കുടിവെള്ള പദ്ധതിയും നവീകരിച്ച ടാങ്കും ഉദ്ഘാടനം ചെയ്തു

എം.എം പറമ്പ്: ഉണ്ണികുളം പഞ്ചായത്ത് അഞ്ചാം വാർഡ് ഓടക്കാളിക്കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെയും നവീകരിച്ച ടാങ്കിന്റെയും ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർ കെ.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ, ബ്ലോക്ക് മെമ്പർ അഭിജിത്ത് ഉണ്ണികുളം, അജു എറാടിയിൽ, നിജിൽ രാജ്, പ്രബീഷ് ബാലൻ, റീന ടി.കെ, ഹംസ മാസ്റ്റർ, റഷീദ് കൊല്ലരുകണ്ടി, ഫസില അസ്‌ലഹ്, പ്രദീപൻ കെ.കെ, നാസർ എസ്റ്റേറ്റ് മുക്ക്, ശകുന്തള ബാലകൃഷ്ണൻ, എം.കെ. ശ്രീധരൻ, ഇ.സി. സൈദ്, വാർഡ് കൺവീനർ സിദ്ധിഖ് ഇ.പി എന്നിവർ സംസാരിച്ചു. കുടിവെള്ള പരിപാലന കമ്മിറ്റി ചെയർമാൻ ഒ.കെ. ഷൈജു സ്വാഗതവും കൺവീനർ ബിനീഷ് ഒ.കെ. നന്ദിയും പറഞ്ഞു..



Post a Comment

0 Comments