Ticker

6/recent/ticker-posts

പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നരിക്കുനി കൊടോളി ഒടുപാറയ്ക്കൽ പൊയിൽ ആഖിൽ നാസിം (21) ആണ് മരിച്ചത്. എസ്.എസ്.എഫ് പാലങ്ങാട് സെക്ടർ സെക്രട്ടറിയാണ്.  ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കല്ലോട് ബൈപ്പാസ് തുടക്കത്തിലെ കയറ്റത്തിലാണ് അപകടം നടന്നത്. കുറ്റ്യാടി ഭാഗത്തുനിന്ന് ദിശ മാറി വന്ന കാർ കോഴിക്കോട് ഭാഗത്തുനിന്നു വന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ യുവാവിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മൊടക്കല്ലൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റ്യാടി ഭാഗത്തുനിന്നു വന്ന കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു പറയുന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് ആർക്കും പരുക്കില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിതാവ്: മുഹമ്മദ് യൂസുഫ് (ഗ്രാൻറ് ടൈൽസ് നരിക്കുനി). മാതാവ്: ഹർഷിത. സഹോദരങ്ങൾ: അഹമ്മദ് സിനാൻ, അദ്‌നാൻ യൂസുഫ്.



Post a Comment

0 Comments