Ticker

6/recent/ticker-posts

ഹരിയാനയിൽ നിന്നുള്ള വിദ്യാർഥി സംഘം പൂനൂർ ഐസർ അക്കാദമി സന്ദർശിച്ചു

പൂനൂർ: ദേശീയോദ്ഗ്രഥനത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ഭാഗമായി ഹരിയാനയിൽ നിന്നുള്ള വിദ്യാർഥി സംഘം പൂനൂർ ഐസർ അക്കാദമി സന്ദർശിച്ചു.വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കിടയിൽ സൗഹൃദവും പരസ്പര ധാരണയും വളർത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. സന്ദർശനത്തിന്റെ ഭാഗമായി അക്കാദമിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സംവിധാനങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.എൻ.എം. ഫസൽ വാരിസ്, കെ. നൗഫൽ, സി.എം. സലാം, വി.കെ. സലീം, പി.എച്ച്. ഷമീർ, ഷാനവാസ് പൂനൂർ, റബീഹ് കാരാട്ട്, ഫെബിൻ നെക്സ്റ്റ് ലാബ് എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments