എകരൂൽ: കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കമ്പവലി മത്സരം ഇയ്യാട് പ്രൈമൽസ് സ്പോർട്സ് പാർക്കിൽ വച്ച് നടത്തി.ആവേശകരമായ മത്സരത്തിൽ കനേഡിയൻ കുണ്ടത്തിൽ ഒന്നാം സ്ഥാനവും ഹണ്ടേഴ്സ് പൂപൊയിൽ രണ്ടാം സ്ഥാനവും നേടി.വിജയികൾക്കുള്ള ട്രോഫികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള വിതരണം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി. സാജിത, മെംബർമാരായ ഷമീർ മൂലക്കണ്ടി, നികീഷ്, പ്രബീഷ് ബാലൻ, സനില, എം. ഹംസ, ഷബ്ന അരിപ്പൻകുഴിയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മജീദ്, കേരളോത്സവം കോ-ഓർഡിനേറ്റർ പി.കെ. ശ്രീനി എന്നിവർ സംബന്ധിച്ചു.

0 Comments