Ticker

6/recent/ticker-posts

ബാലുശ്ശേരി പോലീസ് അറിയിപ്പ്

ബാലുശ്ശേരി : ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോക്കല്ലൂർ - മുത്തപ്പൻ തോട് എന്ന സ്ഥലത്ത് വെച്ച് 17.06.25ന് വൈകുന്നേരം 05.30ന് നടന്ന വാഹന അപകടത്തിന്റെ ദൃശ്യമാണ് ഇത്.
https://youtube.com/shorts/QX3vxGQa-vg?si=aCD_k0OFX8nUzt6Q
 റോഡരികിലൂടെ വാഹനമോടിച്ച് പോവുകയായിരുന്ന ഒരാളെ ചുവപ്പ് കറുപ്പ് നിറത്തിലുള്ള ഗ്ലാമർ ബൈക്ക് റോങ്ങ് സൈഡിലൂടെ ഓടിച്ച് വന്ന് ഇടി ചിട്ട ശേഷം നിർത്താതെ പോയതാണ്.
 ബൈക്കിൽ യാത്ര ചെയ്യുന്നത് രണ്ട് ചെറുപ്പക്കാരാണ്. പുറകിൽ ഇരിക്കുന്ന ആൾ സ്കൂൾ വിദ്യാർഥിയും യൂണിഫോം ഇട്ട ആളും വെള്ള ചെരിപ്പ് ധരിച്ച ആളാണ് ബൈക്ക് ഓടിക്കുന്നത്. പുറകിൽ യാത്ര ചെയ്ത ആളിന്റെ മുഖം
  വീഡിയോയിൽ തെളിഞ്ഞു വരുന്നുണ്ട്.

 ഈ കാര്യത്തിന് ബാലുശ്ശേരി പി എസ് ക്രൈം നമ്പർ 696/25 U/S 281,125 (b) BNS ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. അപകടം വരുത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ബൈക്കിനെ പറ്റിയോ അതിൽ യാത്ര ചെയ്യുന്നവരെ പറ്റിയോ എന്തെങ്കിലും വിവരം കിട്ടുന്നവർ എത്രയും പെട്ടെന്ന് തന്നെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Inspector of police balussery police station
949-798-7194

Post a Comment

0 Comments