പൂനൂർ: വർദ്ധിച്ച് വരുന്ന ലഹരി എന്ന സാമൂഹ്യ വിപത്തിനെ പടിക്കുപുറത്തുനിർത്താൻ 'ഫ്രീഡം റൈഡ്' എന്ന ടാഗ് ലൈനിൽ ബോധവത്ക്കരണവുമായി താമരശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിൾ ചവിട്ടിയ പന്ത്രണ്ട് വയസ്സുകാരൻ മുഹമ്മദ് ഷാമിലിനെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം. പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സൈക്ലത്തോണിലാണ് നാനൂറ്റി തൊണ്ണൂറ്റി ഒന്ന് കിലോമീറ്റർ സൈക്കിൾ ചവിട്ടി യാത്ര തിരുവനന്തപുരത്തെത്തിയത്. ഡിസാസ്റ്റർ മാനേജ് മെന്റ് പരിശീലകൻ ഷംസുദ്ധീൻ എകരൂലിന്റെ പുത്രനായ ഷാമിൽ പിതാവിനൊപ്പമായിരുന്നു സൈക്ലത്തോണിൽ പങ്കെടുത്ത്.
22-04-25ന് തുടങ്ങിയ യാത്ര 26-04-25ന്
തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തിലും എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ.പി.എസ് ഷാമിലിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. പൂനൂർ ജി.യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഷാമിലിന്റെ മാതാവ്. ഷംന സഹോദരങ്ങൾ.ഫാത്തിമ റിസ, ഫാത്തിമ റൈഖ, മുഹമ്മദ് ആഹിൽ.
0 Comments