ഉണ്ണികുളം ജി.യു.പി. സ്‌കൂളിൽ മികച്ച എഴുത്തുകാരെ വളർത്തുക എന്ന ലക്ഷ്യത്തോടെ ബഡ്ഡിംഗ് റൈറ്റേഴ്‌സ് ആഭിമുഖ്യത്തിൽ 'തൂലിക' ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപകനും എഴുത്തുകാരനുമായ പി. കെ. ബാലൻ ശിൽപശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ശില്പശാലയിൽ നിന്നുള്ള അറിവുകൾ കഥ, കവിത, നാടകം എന്നിവയായി രൂപംകൊണ്ടു. പി.ടി.എ. പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻറ് പി.വി. ഗണേഷ്, ഷീജ എന്നിവർ ആശംസകൾ നേർന്നു. ഷിലി സ്വാഗതവും എ.കെ. ഷീബ നന്ദിപ്രസംഗവും നിർവഹിച്ചു.
0 Comments