Ticker

6/recent/ticker-posts

ശിവപുരം സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി

കരിയാത്തൻകാവ്: ശിവപുരം സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയ്ക്ക് കരിയാത്തൻകാവ് ബാങ്ക് ഓഡിറ്റോറിയത്തിൽ തുടക്കമായി. 
ബാങ്ക് പ്രസിഡണ്ട് റഫീഖ് പുതിയപുരയിൽ മുൻ പ്രസിഡണ്ട് കെ കെ ഡി രാജന് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. 
ബാങ്ക് സെക്രട്ടറി സുനിൽ കുമാർ, ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കരിയാത്തൻകാവ് ഹെഡ് ഓഫീസിലും നന്മണ്ട 14ലെ ബ്രാഞ്ച് ഓഫീസിലും റേഷൻ കാർഡുമായി വരുന്ന ഉപഭോക്താക്കൾക്ക് സബ്സിഡി/ നോൺ സബ്സിഡി ഇനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിലക്കുറവിൽ ലഭ്യമാണ്.

Post a Comment

0 Comments