എകരൂൽ: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ നാൽപതാം വാർഷികാഘോത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. എം.കെ രാഘവൻ. എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷംന കേയക്കണ്ടി അധ്യക്ഷയായി. സി.മാധവൻ, ഹെഡ് മാസ്റ്റർ യു. ഷജിൽ കുമാർ, പി.ടി.എ. പ്രസിഡന്റ് ഒ.പി കൃഷ്ണ ദാസ്, പുരുഷു കുട്ടമ്പൂർ, അസീൽ പൂമംഗലം, ടി. മുഹമ്മദ്, കെ.കെ അബ്ദുൾ ലത്തീഫ്, എം.സി അശോകൻ, ഒ.പി പ്രഭാകരൻ, സി. മനോജ്, എ.കെ അബൂബക്കർ, മുഹമ്മദ് സഹീർ, പ്രിൻസിപ്പൽ കെ. വിദ്യ, ബിന്ദു എസ് കൃഷ്ണ സംസാരിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം, പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച വോളി മേള, ഭക്ഷ്യ വിഭവ മേള എന്നിവയിലെ വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി.
0 Comments