കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ നമസ്‌തെ സ്‌ക്കീമിൽ ഉൾപ്പെട്ട സീവറേജ്-സെപ്‌റ്റേജ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം(നമ്‌സതേ) പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങൾ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
മാലിന്യ ടാങ്കുകളിൽനിന്നും മറ്റും മാലിന്യം ശേഖരിക്കുമ്പോൾ ഉപയോഗിക്കേണ്ട ഗ്ലൗസ്, ഫിൽട്ടർ മാസ്‌ക്ക്, ഓക്‌സിജൻ മാസ്‌ക്ക്, ഹെൽമെറ്റ്, സ്യൂട്ട്, കാലിൽ ധരിക്കാനുള്ള ഗംബുട്ട്, കണ്ണുകൾ സംരക്ഷിക്കുന്നതിനുള്ള ഗോഗിൾസ്, റിഫ്‌ലക്ടിങ് ജാക്കറ്റ് എന്നിവയടങ്ങിയതാണ് കിറ്റ്.
ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റംല ഇസ്മായിൽ, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴസൺ ആയിഷ ഷഹനിദ, കൗൺസിലർമാരായ ശരീഫ കണ്ണാടിപൊയിൽ, ഹഫ്‌സത്ത് ബഷീർ, സുബൈദ അബ്ദുസലാം, അഷ്‌റഫ് ബാവ, ഇ.ബാലൻ, സൂപ്രണ്ട് സിന്ധു ടി. പി, സീനിയർ പബ്‌ളിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സലിൽ കെ, പി.എച്ച്.ഐമാരായ ഇർഷാദ് എ.എം, ദിവ്യറാണി, വിജിന, ശുചിത്വമിഷൻ വൈ.പി സൂര്യ, എഞ്ചിനിയർ നൌഫൽ ബഷീർ എന്നിവർ സംബന്ധിച്ചു.
0 Comments