കക്കയം: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ടു കാണാതായി. കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവിനെയാണ് ഒഴുക്കിൽ പെട്ടു കാണാതായത്. ബാലുശ്ശേരി വട്ടോളിബസാർ സ്വദേശി അശ്വിൻ ( 30) എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്.ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.
0 Comments