പൂനൂർ: വിശുദ്ധ റമദാനിൽ നോമ്പുകാരായ യാത്രക്കാർക്ക് ആശ്വാസമായി എസ്.വൈ.എസ്. ഇഫ്താർ ഖൈമ പ്രവർത്തനം ആരംഭിച്ചു. എസ്.വൈ.എസ്. പൂനൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എകരൂൽ ടൗൺ ജുമാ മസ്ജിദിനടുത്ത്, കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയുടെ തീരത്ത് പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ ഖൈമയിൽ നിന്നാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിദിനം നൂറിലധികം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നതിലൂടെ യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ നിരവധി നോമ്പുകാരുടെ ഉപവാസവിരാമ സമയത്ത് ആശ്വാസമായി ഈ പദ്ധതി മാറിയിട്ടുണ്ട്. ‘ഇഫ്താർ ഖൈമ’യുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. അബ്ദുല്ല മാസ്റ്റർ നിർവഹിച്ചു. സി.എം. മുഹമ്മദ് മുഹമ്മദ് റഫീഖ് സഖാഫി, ഹാരിസ് ഹിഷാമി, ശമീർ വാളന്നൂർ, റഫീഖ് കട്ടിപ്പാറ, ശരീഫ് ഇയ്യാട്, സിദ്ധീഖ് സഖാഫി വള്ളിയോത്ത്, ഉബൈദ് എം.എം. പറമ്പ്, ശരീഫ് കരിയാത്തൻകാവ്, സിറാജ് കരിയാത്തൻകാവ്, ജബ്ബാർ ഇയ്യാട് എന്നിവർ നേതൃത്വം നൽകി.