പൂനൂർ: രണ്ടു ദിവസങ്ങളിലായി ഇയ്യാട് വെച്ച് നടന്ന പൂനൂർ ഡിവിഷൻ സാഹിത്യോത്സവത്തിൽ 730 പോയിൻ്റുകൾ നേടി കെട്ടിപ്പാറ സെക്ടർ ജേതാക്കളായി. 582 പോയിൻ്റുകൾ നേടി കാന്തപുരം സെക്ടർ രണ്ടാം സ്ഥാനവും 465 പോയിന്റുകൾ നേടി പൂനൂർ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാന്തപുരം സെക്ടറിലെ മുഹമ്മദ് ശുഹൈബ് കലാ പ്രതിഭയായും ഉണ്ണികുളം സെക്ടറിലെ മുഹമ്മദ് ആഷിക് സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസ് കലാ പ്രതിഭയായി മുഹമ്മദ് ഷാക്കിറിനെയും സർഗ്ഗപ്രതിഭയായി മുജീർനെയും തെരഞ്ഞെടുക്കപ്പെട്ടു.
8 സെക്ടറുകളിൽ നിന്നും രണ്ട് ക്യാമ്പസുകളിൽ നിന്നുമായി 150 ഓളം ഇനങ്ങളിൽ ആയിരത്തോളം പ്രതിഭകളാണ് ഇയ്യാട് വച്ച്നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്. സമാപന സമ്മേളനം സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ദുസബൂർ ബാഹസൻ അവലം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഷഹീർ സുറൈജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി വിജയികളെ പ്രഖ്യാപിച്ച് അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് സബൂർ ബാഹസൻ അവേലം, ഹാമിദലി സഖാഫി പാലാഴി, ഹമീദ് സഖാഫി മങ്ങാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്വാദിഖ് അറപ്പീടിക, ഹമീദ് സഖാഫി മങ്ങാട്, യാസീൻ ഫവാസ്, ഇസ്മായിൽ മാസ്റ്റർ ഇയ്യാട് എന്നിവർ സംസാരിച്ചു. നാസർ സഖാഫി വാളന്നൂർ, അഷ്റഫ് സഖാഫി കപ്പുറം, സിറാജുദ്ദീൻ സഖാഫി നെരോത്ത്, അബ്ദു ഇയ്യാട്, അദ്നാൻ സഖാഫി കോളിക്കൽ, മുഹമ്മദ് സഅദി ഇയ്യാട് എന്നിവർ സംബന്ധിച്ചു. സാഹിത്യോത്സവ് ചെയർമാൻ ഹാഷിർ എസ്റ്റേറ്റ് മുക്ക് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ശരീഫ് ഇയ്യാട് നന്ദിയും പറഞ്ഞു.
മുഹമ്മദ് ശുഐബ് കലാപ്രതിഭ
അഡ്വ: മുഹമ്മദ് ആഷിഖ് സർഗ്ഗ പ്രതിഭ
0 Comments