പൂനൂർ: സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ മഹത്തരമാണെന്നു ഡോ.എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. കാന്തപുരം യംഗ്മെൻസിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ആംബുലൻസ് വാൻ ഫണ്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സി.കെ. സതീശ് കുമാർ, കെ.പി. സക്കീന എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിച്ച മെമ്പേഴ്സ് ഫണ്ട് അദ്ദേഹം ഏറ്റു വാങ്ങി. കോയ കോവൂർ, മുബശ്ശിർ, സിയാദ്, അഷ്റഫ് കാന്തപുരം, ഇ.പി.സി. സാലി എന്നിവരെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു. യംഗ്മെൻസ് ബാലവേദിയുടെ ജഴ്സി വിതരണം പ്രസിഡണ്ട് അബ്ദുൽ ഹാദിക്ക് നൽകി മുനീർ എം.എൽ. എ നിർവഹിച്ചു. ആംബുലൻസ് വാനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വി.കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ എൻ.എം. ഫസൽ വാരിസ്, വി.പി. ഇബ്രാഹിം, സി.കെ. സതീശ് കുമാർ, കെ.കെ. മുനീർ എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിച്ചു. ആംബുലൻസ് റിലീഫ് കമ്മറ്റി ജനറൽ കൺവീനർ അഷ്റഫ് കാന്തപുരം റിപ്പോർട്ട് അവതരിപ്പിച്ചു. യംഗ്മെൻസ് ജനറൽ സെക്രട്ടറി എൻ.എം. ഫസൽ വാരിസ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. മുനീർ നന്ദിയും പറഞ്ഞു.
0 Comments