എകരൂൽ: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഭിന്നശേഷി കലോൽസവം (ഹൃദ്യം 2024 ) അങ്കനവാടി കലോൽസവം ( കിന്നാരം 2024 ) എന്നിവ നാളെയും മറ്റന്നാളുമായി ഡിസംബർ 23, 24 തീയ്യതികളിൽ ജി.എം.യു.പി സ്കൂൾ പൂനൂരിൽ വെച്ച് നടക്കും.
പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി 477 അങ്കനവാടി വിദ്യാർഥികളും 75 ഭിന്നശേഷി ക്കാരും 2 ദിവസത്തെ പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
ഭിന്നശേഷി കലോൽസവത്തിൽ ആസിം വെളി മണ്ണയും അങ്കനവാടി കലോൽസവത്തിൽ ദിനേശൻ പുത്തലത്ത് (സർക്കിൾ ഇൻസ്പക്ടർ ബാലുശ്ശേരി) മുഖ്യാതിഥികളായി പങ്കെടുക്കും.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്‌ധിക്കും.
0 Comments