താമരശേരി: പൊതു വിദ്യാഭ്യാസം തകർക്കുന്ന രീതിയിൽ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും മാതൃക പരമായി ശിക്ഷിക്കണമെന്നും കെ.എച്ച്.എസ്.ടി.യു താമരശേരി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തകർക്കരുത് പൊതു വിദ്യാഭ്യാസം നിഷേധിക്കരുത് അവകാശങ്ങൾ മാറണം കേരളം എന്ന പ്രമേയം ഉയർത്തി പിടിച്ച് താമരശേരി കൊരങ്ങാട് നടന്ന ഉപജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ കെ ഷാഫി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എ.കെ അബ്ദുൽ അസീസ് അധ്യക്ഷനായി. സുബീഷ് വടക്കയിൽ ,ഡോ.ഇസ്മായിൽ മുജദ്ധിദി, ദീപ ജോസഫ്,പി.പി ഷീന , എൻ.എസ്ഫിനോസ്, ശ്രീജ, ലക്ഷ്മി ശങ്കർ, ബിന്ദു സദ്ഗമയ, ലെസ്‌നി മാത്യു, ജസീന, ഹവ്വ, ഷാസിയ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി സുബീഷ് വടക്കയിൽ (പ്രസിഡന്റ് ) എ.കെ അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി) ദീപ ജോസഫ് (ട്രഷറർ)
ഡോ. ഇസ്മായിൽ മുജദ്ധിദി, ഷീന പി പി (വൈസ് പ്രസിഡന്റ് ) ജസീന പൂനൂർ, ബിന്ദു സദ്ഗമയ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു
0 Comments