എകരൂൽ: കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യവിഭവ മേള സംഘടിപ്പിച്ചു. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ വിഭവങ്ങളുടെ പ്രദർശനം നടത്തി. വിവിധ തരം പലഹാരങ്ങൾ, മത്തൻ, ചേന എന്നിവ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം പായസങ്ങൾ, ഈന്ത്, മരച്ചീനി, കൂർക്കൽ എന്നിവയുടെ നാടൻ വിഭവങ്ങൾ, വിവിധ തരം ജൂസുകൾ എന്നിവ മേളയെ സമ്പന്ന മാക്കി. രക്ഷിതാക്കളും വിദ്യാർത്ഥികളും കുടുംബശ്രീ അംഗങ്ങളും അടക്കം 100 പേർ പരിപാടിയിൽ പങ്കെടുത്തു. പി.ടി.എ. ചെയർ പെഴ്‌സൺ. അജിതകുമാരി ടി.പി. ഉൽഘാടനം നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ ഷജിൽ കുമാർ. യു. .സി.മാധവൻ മാസ്റ്റർ, അബൂബക്കർ, പി.ടി.എ.പ്രസിഡണ്ട് ഒ.പി.കൃഷ്ണ ദാസ് , എന്നിവർ ആശംസകൾ നേർന്നു. ബിന്ദു.എസ്. കൃഷ്ണ, ഷീന പി,.ഷൈജു.എം.വി, അശ്വതി അനിൽകുമാർ, ജഹിബ മണപ്പാട്ട്, സൗമ്യ രഞ്ജിത്ത് എന്നിവർ മേളക്ക് നേതൃത്വം നൽകി. പൊതു ജനങ്ങൾ, രക്ഷിതാക്കൾ, സമീപ യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ എന്നിവർ മേള സന്ദർശിച്ചു. 100 വ്യത്യസ്ത ഇനങ്ങൾ മേളയിൽ അവതരിപ്പിച്ചു.
0 Comments