എകരൂൽ: ബാലുശ്ശേരി ഉപജില്ല ജൂനിയർ റെഡ്ക്രോസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്ഥാപകൻ ജീൻ ഹെൻട്രി ഡ്യൂനന്റ് സ്മാരക സബ് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ എ.യു.പി.എസ് കൊളത്തൂർ ഒന്നാം സ്ഥാനവും, എ.യു.പി.എസ് പുന്നശ്ശേരി വെസ്റ്റ്, ജി.എം.യു.പി.എസ് പൂനൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി ഒന്നാം സ്ഥാനവും, കോക്കല്ലൂർ എച്ച്.എസ്.എസ്., ജി.എച്ച്.എസ്.എസ്. പൂനൂർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മത്സര വിജയികൾക്ക് വാർഡ് മെംബർ ഇ.കെ രാജീവൻ ഉപഹാര സമർപ്പണം നടത്തി. സബ് ജില്ല പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷനായി. കെ.കെ മുഹമ്മദ് റഫീഖ്, സിക്രട്ടറി വി. സത്യൻ, ട്രഷറർ കെ.വി ധന്യ ചന്ദ്രൻ, സംസാരിച്ചു.

0 Comments