എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ ഇയ്യാട് നീറ്റോറച്ചാലിൽ അഷ്റഫ് – ആയിഷക്കുട്ടി ദമ്പതികളുടെ മകളും കുട്ടമ്പൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ദിലൂ ഫാത്തിമ ഗുരുതരമായ രോഗബാധിതയായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇവരുടെ ചികിത്സാ ചെലവിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. എം.കെ. രാഘവൻ എം.പി., അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, വാർഡ് അംഗങ്ങളായ ഷബ്ന ആറങ്ങാട്, ഗിരിജ തെക്കേടത്ത്, അതുൽ പുറക്കാട്, കുട്ടമ്പൂർ ഹൈസ്കൂൾ പ്രിൻസിപ്പൽ ബിന്ദു എസ്. കൃഷ്ണ, വിദ്യ കെ., ടി.കെ. രാജേന്ദ്രൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും പ്രവർത്തിക്കും.
ബഷീർ മാസ്റ്റർ എം ചെയർമാനായും, കെ.പി. സിറാജ് കൺവീനറായും, ബിജിൻ മാസ്റ്റർ ട്രഷറായും കമ്മിറ്റിയെ രൂപീകരിച്ചു. മനാഫ് മാസ്റ്റർ ടി.പി., ഗഫൂർ ഇയ്യാട്, ശശി മാസ്റ്റർ, ഹനീഫ എൻ.സി., ഷമീർ എം.കെ., ജമാലുദ്ദീൻ കെ.പി., അജിതകുമാരി എന്നിവർ വൈസ് ചെയർമാൻമാരായി തെരഞ്ഞെടുത്തു. വി.പി. മനോജ്, ദീപാഞ്ജലി, രതീഷ് ഇയ്യാട്, ദിനീഷ് ഇ.പി., കാവിൽ സദാനന്ദൻ, ഇ.സി. നൗഷാദ് മാസ്റ്റർ, നൗഷാദ് മാസ്റ്റർ നെല്ലിയാറ്റിൽ, അബ്ദുള്ള ചാലിൽ എന്നിവർ ജോയിന്റ് കൺവീനർമാരായി പ്രവർത്തിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികൾ, പൊതുപ്രവർത്തകർ, അധ്യാപകർ, നാട്ടുകാർ എന്നിവർ സന്നിഹിതരായ യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ചെയർമാൻ: ബഷീർ മാസ്റ്റർ എം, കൺവീനർ: കെ.പി. സിറാജ്, ട്രഷറർ: ബിജിൻ മാസ്റ്റർ
0 Comments