Ticker

6/recent/ticker-posts

മങ്ങാട് നെരോത്ത് പരന്ന പറമ്പ് ആർ.പി. മുഹമ്മദ് അബ്ദുൽ നാസർ നിര്യാതനായി

പൂനൂർ: പൗരപ്രമുഖനും മത സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മങ്ങാട് നെരോത്ത് പരന്ന പറമ്പ് ആർ.പി. മുഹമ്മദ് അബ്ദുൽ നാസർ (68) നിര്യാതനായി. നെരോത്ത് ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ, മസ്‌ജിദ് റഹ്മ സകാത്ത് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതനായ ആർ.പി. അബൂബക്കർ ഹാജിയുടെ മകനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാന്തപുരം മങ്ങാട് മഹല്ല് ജുമാ മസ്‌ജിദിൽ

മാതാവ്: പരേതയായ കൊല്ലംകണ്ടി മറിയം ഹജ്ജുമ്മ. ഭാര്യ: റഹ്ന നഹ (മഞ്ചേരി). മക്കൾ: ദിസ് വാന, ഫഹീമ, സമ മറിയം.

മരുമക്കൾ: ഷൗബീസ് ഖാദർ (കാസർഗോഡ്), സൽമാൻ സഗീർ (കായംകുളം), ഹാസിം (കോഴിക്കോട്).

സഹോദരങ്ങൾ: ആർ.പി. സാലിഹ്, ആർ.പി. ജമീല (കല്ലൻ കോടൻ, കൽപ്പറ്റ), ആർ.പി. അഷ്റഫ് ആർ.പി. മുഹമ്മദ് അലി ഹാജി.

Post a Comment

0 Comments