Ticker

6/recent/ticker-posts

പൂനൂർ ജി എം യു പി സ്കൂളിൽ സർഗോത്സവം ദ്വിദിന സാഹിത്യ ശില്പശാല

ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പൂനൂർ ജി എം യു പി സ്കൂളിൽ സർഗോത്സവം ദ്വിദിന സാഹിത്യ ശിൽപ്പശാലയ്‌ക്ക്  തുടക്കം കുറിച്ചു. കഥാരചന, കവിതാരചന, കാവ്യാലാപനം, പുസ്തകാസ്വാദനം, നാടൻപാട്ട്, ജലച്ചായം, അഭിനയം എന്നീ വിഭാഗങ്ങളി ലായി 600 ഓളം വിദ്യാർത്ഥികൾ   പങ്കെടുക്കും. ശില്പശാലയുടെ രണ്ടാം ദിനം നാളെ പനങ്ങാട് നോർത്ത് എ യു പി സ്കൂൾ വെച്ച് നടക്കുന്നതാണ്.പരിപാടിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവ്വഹിച്ചു . ഉപജില്ലാ

വിദ്യാഭ്യാസ ഓഫീസർ എൻ അബ്ദുൾ അസീസ് അധ്യക്ഷനായിരുന്നു. വിദ്യാരംഗം ഉപജില്ല കോ -ഓർഡിനേറ്റർ രാഹുൽ എം, പ്രധാനാധ്യാപകൻ അബൂബക്കർ കുണ്ടായി, ബി പി സി ഷീബ കെ, വാർഡ്‌ മെമ്പർ സി പി കരീം മാസ്റ്റർ, വിദ്യാരംഗം ജില്ലാ നിർവാഹക സമിതി അംഗം പി വി രാമകൃഷ്ണൻ, പി ടി എ പ്രസിഡന്റ്‌ ഷാഫി സക്കറിയ, മാതൃസമിതി ചെയർപേഴ്സൺ സീനത്ത് ജബ്ബാർ  എന്നിവർ പ്രസംഗിച്ചു. ശില്പശാലയ്ക്ക്  സി കെ സതീഷ് കുമാർ, ബിജു അരിക്കുളം, എം കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments