Ticker

6/recent/ticker-posts

ബാലുശ്ശേരി ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ണികുളം ജേതാക്കൾ

കൂരാച്ചുണ്ട്: കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ബാലുശ്ശേരി ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ണികുളം പഞ്ചായത്ത് ടീം ജേതാക്കൾ.  കോട്ടൂർ പഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തിയാണ് ഉണ്ണികുളം ജേതാക്കളായത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത കളിക്കാരെ പരിചയപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ ഹസീന, ഷിജോ തട്ടാറുകുന്നേൽ, കെ.ജെ തോമസ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments