Ticker

6/recent/ticker-posts

ഉണ്ണികുളം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ എസ്.കെ.എസ്.ബി.വി വിദ്യാ‍ർഥി സംഗമം സംഘടിപ്പിച്ചു

എകരൂൽ: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥവും ഉണ്ണികുളം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായും ഉണ്ണികുളം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിലുള്ള എസ്.കെ.എസ്.ബി.വി വിദ്യാ‍ർഥി സംഗമം കപ്പുറം മുള്ഹിറുൽ  ഇസ് ലാം മദ്റസയിൽ സംഘടിപ്പിച്ചു. റെയിഞ്ച് വൈസ് പ്രസിഡന്റ് സയ്യിദ് മുസമ്മിൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ അഹമ്മദ്‌ കോയ അധ്യക്ഷനായി. സമസ്ത മുദരിബ് അബ്ദുൽ ജബ്ബാർ അൻവരി ക്ലാസിന് നേതൃത്വം നൽകി. ശിബ്‌ലി റഹ്‌മാനി, എ.ടി ജമാലുദ്ദീൻ റഹ്‌മാനി, മിദ്‌ലാജ് അലി മുസ്‌ലിയാർ, മുഹമ്മദ്‌ മുസ്‌ലിയാർ കുട്ടമ്പൂർ, അബൂബക്കർ മുസ്‌ലിയാർ കപ്പുറം, കെൻസ്  എസ്റ്റേറ്റ് മുക്ക്,  അർഷദ്  തലയാട്, ബിലാൽ, റസൽ, ഹംദാൻ വള്ളിയോത്ത്, അദ്‌നാൻ ഇയ്യാട് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments