Ticker

6/recent/ticker-posts

ലഹരിക്കെതിരെ ഓപ്പൺ ക്യാൻവാസ് ഒരുക്കി എൻ.എസ്.എസ്


ഉണ്ണികുളം: താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് 'കൽഹാര - 2024' ന്റെ ഭാഗമായി ഡിസംബർ എകരൂൽ ടൗണിൽ വച്ച് സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ പൊതുസഭ 'സുചിന്തിതം ' സദസ്സ് പ്രശസ്ത ചിത്രകലാ അധ്യാപകൻ രാകേഷ് പരപ്പിൽ, ലഹരിക്കെതിരെ ഓപ്പൺ ക്യാൻവാസ് ചിത്രരചന നടത്തി ഉദ്ഘാടനം ചെയ്തു. വിമുക്തി സെല്ലിന്റെയും സംസ്ഥാന എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ. ഗിരീഷ്, സി.ജി. ഷാജു എന്നിവർ ക്ലാസെടുത്തു. പരിപാടിയിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമണി. ടി. എസ് വി.എച്ച്.എസ്.സി അധ്യാപകരായ ലൈജു തോമസ്,ബിനിത് കെ.ടി, പുഷ്പ . ടി, അനൂജ .എ, ഷംന.കെ , എൻ. എസ്. എസ് വോളന്റീർമാരായ റിഷ ഫാത്തിമ, ശിവ പ്രിയ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments