എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോേജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. അൽ അഷറ ഹിദായയുടെ ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ആചരിച്ചുവരുന്ന ആറ് മാസത്തെ ക്യാംപയിൻ സമാപന സംഗമത്തിന്റെ പ്രചരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസംബർ 29 ഞായറാഴ്ച മജ്ലിസുന്നൂർ ആത്മീയ സദസ്സോടെയാണ് ക്യാംപയിൻ സമാപനം. വീരമ്പ്രം മഹല്ല് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ ഹിദായ ക്യാംപസിൽ നിന്ന് തുടക്കം കുറിച്ച ജാഥ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുട്ടമ്പൂരിൽ സമാപിച്ചു. ടി.പി മുഹമ്മദ്, കെ. ലത്തീഫ്, എ.കെ അഹ്‌മദ്, ടി.എം റഷീദ്, എം. ജമാൽ, കെ.പി ഇബ്രാഹിം ഫൈസി, എൻ.കെ.പി ബഷീർ, ആഡാമ്പ്ര അബ്ദുൽഖാദർ ഹാജി, മുഹമ്മദ് ഹാജി ഇയ്യാട്, താജുദ്ധീൻ ചീക്കിലോട്, നജഫ് അഹ്‌മദ് കോയ ഹാജി, അമീൻ അഷ്അരി പുല്ലാളൂർ, ജബ്ബാർ കാട്ടിപ്പാറ, ജബ്ബാർ അൻവരി തലയാട്, ഉസ്മാൻ ഹാജി കല്ലുള്ളതോട്, പി.വി മൂസക്കുട്ടി മുസ്ലിയാർ കുണ്ടായി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
0 Comments