Ticker

6/recent/ticker-posts

എം.എം ഹയർ സെക്കണ്ടറി എൻ.എസ്.എസ് ക്യാമ്പ് കുണ്ടായി എൽ.പി സ്‌കൂളിൽ

നരിക്കുനി : എം.എം ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗം എന്‍.എസ്.എസ് ക്യാമ്പ്  കുണ്ടായി എ.എം.എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹര്‍ പൂമംഗലം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജസീല മജീദ് അധ്യക്ഷയായി. പ്രോഗ്രാം ഓഫീസര്‍ മഹബൂബ് അലി എ പി ക്യാമ്പ് പ്രൊജക്റ്റ് വിശദീകരിച്ചു. റാഫി ഹാജി മുഖദാര്‍,എ എല്‍ പി എസ് ഹെഡ്മിസ്ട്രസ് ഖമറുന്നിസ എം, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജലീല്‍ കെ കെ, ലത്തീഫ് കിനാലൂര്‍, ഷാഹിദ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ഹാഷിം .പി പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സകരിയ എളേറ്റില്‍ നന്ദിയും പറഞ്ഞു.



Post a Comment

0 Comments