ഉണ്ണികുളം: എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാര്‍ഖണ്ട് സ്വദേശി പരമേശ്വര്‍ (25) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന 7 ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം.
എകരൂലില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ഇന്നലെ രാത്രിയോടെ വാക്ക് തര്‍ക്കമുണ്ടാവുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നുവെന്നാണ് അറിയുന്നത്. ആഴത്തില്‍ മുറിവേറ്റ ഇയാളെ എകരൂലില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലുശ്ശേരി സി.ഐ ടി.പി ദിനേശിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments