Ticker

6/recent/ticker-posts

പൂനൂരിൽ ജി.എം.യു.പി സ്കൂളിന് പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം

പൂനൂർ: സംസ്ഥാന സർക്കാർ 3.90 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൂനൂർ ജി.എം.യു.പി സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവ് നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ അനുവദിച്ച ലാപ്ടോപ്പുകളുടെ സമർപ്പണവും നടത്തി.

ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.പി. അബൂബക്കർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സാജിത, പി.ടി.എ പ്രസിഡൻ്റ് ശാഫി സക്കരിയ്യ, എസ്.എം.സി ചെയർമാൻ സാലിം കരുവാറ്റ, എംപിടിഎ ചെയർപേഴ്സൺ സീനത്ത് ജബ്ബാർ, മുൻ പി.ടി.എ പ്രസിഡൻ്റുമാരായ വി.എം. ഫിറോസ്, അസ്‌ലം കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് എം.കെ. അബ്ദുറഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. ഗോപാലൻ, പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ ടി. രമേശൻ മാസ്റ്റർ, ഷാനവാസ് പൂനൂർ, ടി.കെ. ബുഷ്‌റ, സലാം മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments