Ticker

6/recent/ticker-posts

മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

എകരൂൽ: വിഷ്ണു രമേശ് സംവിധാനം ചെയ്ത് സുധീഷ് കൂമുള്ളി ക്യാമറയും ഫിഡൽ അശോക് സംഗീതവും നിർവഹിച്ച മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ കോഴിക്കോട് നടന്ന ആക്ടിങ് ക്യാമ്പിൽ പ്രശസ്ത സിനിമാ താരം സോനാ നായർ പ്രകാശനം ചെയ്തു. വിഷ്ണു രമേശ്, ദേവിക ദിവാകർ, ഷാനു, സുധി മൊടക്കല്ലൂർ, ജുനൈദ്, സജിത്ത്, കാവ്യ മനോജ്, സിനോജ്, എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഈ ഗാനം കമ്പോസ് ചെയ്ത് പാടിയത് അഭയ് മനോജ് ആണ്. വരികൾ ശ്രീഹരി പാർത്ഥൻ. Creative contribution - നൗഷാദ് ഇബ്രാഹിം & അരുൺ കിഷോർ. എഡിറ്റ് & കളർ -പ്രഹ്ലാദ് പുത്തഞ്ചേരി. മേക്കപ്പ് -കാവ്യ മനോജ്. ടൈറ്റിൽ & പോസ്റ്റർ -ഗോകുൽ കാലിക്കറ്റ്. അസോസിയേറ്റ് ക്യാമറ -ശ്രീരാജ് നാരായണൻ. 2025 ജനുവരിയിലാണ് റിലീസ്.


Post a Comment

0 Comments