എകരൂൽ: കരുമലയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ കരുമല താഴെ ക്ഷേത്രത്തിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments