പാലങ്ങാട്: കുണ്ടായി എ.എൽ.പി സ്‌കൂളിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 22 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ്, വീടുകളിൽ അടുക്കളത്തോട്ട നിർമാണം, ലഹരിക്കെതിരെ ബോധവൽക്കരണം, ഫയർ ആൻഡ് റസ്‌ക്യൂ പരിശീലനം, ഡിജിറ്റൽ സാക്ഷരത, സാന്ത്വന പരിചരണം, ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രോജക്ടുകളാണുള്ളത്. കൃഷി വകുപ്പ്, അമൃത് മിഷൻ, ഡ്രഗ് കൺട്രോൾ, ഫയർ ആൻഡ് റസ്‌ക്യു, വിമുക്തി എന്നീ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ക്യാമ്പിന്റെ സംഘാടനം. ഡിസംബർ 28 നു അവസാനിക്കുന്ന ക്യാമ്പിൽ ജനപ്രതിനിധികളും നാട്ടുകാരും പൗരപ്രമുഖരും പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ ചടങ്ങ് വാർഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്‌ട്രെസ് ഖമറുന്നിസ എം അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഹബൂബ് അലി എ.പി പദ്ധതി വിശദീകരിച്ചു . എം.എം.വി.എച്ച്.എസ് പി.ടി.എ പ്രതിനിധി റാഫി ഹാജി മുഖദാർ, കുണ്ടായി എ.എൽ.പി.സ്‌കൂൾ പി ടി എ പ്രസിഡന്റ് അബ്ദുറസാഖ് എൻ പി, അബ്ദുനാസർ സി പി തുടങ്ങിയവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ഹാഷിം പി പി സ്വാഗതവും എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ സകരിയ എളേറ്റിൽ നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷധികാരികളായി അബ്ദുറസാഖ് എൻ.പി, അബൂബക്കർ മാസ്റ്റർ എന്നിവരെയും ജസീല മജീദ് ചെയർമാനായും ജനറൽ കൺവീനറായി പ്രോഗ്രാം ഓഫീസർ മഹബൂബ് അലി എ പി എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ ഖമറുന്നിസ എം വർക്കിങ് ചെയർമാൻ പ്രിൻസിപ്പാൾ ഹാഷിം പി പി എന്നിവരെയും അബ്ദുൽ നാസർ സി പി, സുജിത് കുമാർ യു പി, അരുൺ ഇ കെ അനുശ്രീ വി, തുടങ്ങിയവരെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി തിരഞ്ഞെടുത്തു.
0 Comments