എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. എകരൂൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ അധ്യക്ഷയായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജു ഏറാടിയിൽ കരട് പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി. സാജിത, ആർ. കെ. ഇബ്രാഹീം മാസ്റ്റർ, മെമ്പർമാരായ ഹംസ മാസ്റ്റർ, നിജിൽ രാജ്, പ്രബീഷ് ബാലൻ, ടി. കെ. റീന, വി. എം. സനിത എന്നിവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഉസ്മാൻ മാസ്റ്റർ, ജെ. ചെലത്തൂർ, കെ. കെ. രമേശൻ മാസ്റ്റർ, അനിൽ കുമാർ (എകരൂൽ), ടി. മുഹമ്മദ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, മജീദ് (ശിവപുരം), മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ടി. ബിനോയ്, സി.ഡി.എസ് ചെയർപേഴ്സൺ അഞ്ജലി, പി. കെ. ശ്രീനി, എ. വി. അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. രജനി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. പി. പ്രിയേഷ് നന്ദിയും പറഞ്ഞു.

0 Comments